Friday, September 28, 2007

എന്റെ റേഡിയോ ദിനങ്ങള്‍, നിങ്ങളുടേതും ?

സുഖസുഷുപ്തിയുടെ വിരാമത്തിലെവിടെയോ സുഭാഷിതത്തിലൂടെയൊ പ്രാദേശിക വാര്‍ത്തയിലൂടെയൊ മറ്റോ, ഉണര്‍ന്നിരുന്ന ഒരു ഭൂതകാലം, സുഹൃത്തേ താങ്കള്‍ക്കുമില്ലേ ? അതു കൊണ്ടു തന്നെയാവണം നമ്മുടെ ബോധ അബോധ തലങ്ങളിലെവിടെയോ ട്യൂണ്‍ ചെയ്ധു വെച്ചിരുന്ന റേഡിയോ സ്ഥാനം പിടിച്ചത്‌. വാര്‍ത്താവായനയുടെ ഗന്ധര്‍വ സ്വരമായ രാമചന്ദ്രന്‍, വെന്മണി വിഷ്ണു, പ്രതാപന്‍ തുടങ്ങിയവര്‍ നമ്മെ പുലര്‍കാല സ്വപ്ന സീമകളില്‍ നിന്നും യാഥാര്‍ത്ഥത്തിലേക്ക്‌ ക്ഷണിച്ചു. എട്ടു മണിക്ക്‌ തുടങ്ങിയിരുന്ന ദെശീയ വാര്‍ത്ത ബുള്ളെറ്റിനുകളാവട്ടെ നമ്മുടെ ഘടികാര ക്രമീകരണങ്ങളുടെ അടിസ്ഥാനം തന്നെയായിരുന്നു. സൂക്ഷ്മമായ കാലനിര്‍ണ്ണയത്തിനു ഈയടുത്ത കാലം വരെയുള്ള എകാലംബനം.


ആഢത്ത്വം തുളുമ്പുന്ന വാള്‍വ്‌ റേഡിയോ, സാധാരണക്കാരുടെ ട്രാന്‍സിസ്റ്റര്‍, ഉത്തരാധുനികരുടെ പൊക്കറ്റ്‌ റേഡിയോ എന്നിങ്ങനെ ഏവരേയും തൃപ്തിപ്പെടുത്തുന്ന മോഡല്‍ വൈജാത്യം അവക്കുണ്ടായിരുന്നു. വീടുകളില്‍ മാത്രമല്ല ചായക്കട, ബാര്‍ബര്‍ ഷാപ്പ്‌ എന്നിവടങ്ങളിലെല്ലാം അവ പ്രക്ഷെപണ സങ്കേതങ്ങള്‍ അനുഭവവേദ്യമാക്കി. സായാഹ്‌നങ്ങളിലെ അലസസഞ്ചാരത്തിനു വരെ ചിലര്‍ റേഡിയോയെ ക്കൂട്ടുപിടിച്ചു.

റേഡിയോ ഒരു പക്ഷെ അതിന്റെ അസ്തിത്വം കണ്ടെത്തിയത്‌ ചലച്ചിത്ര ഗാനശാഖയിലൂടെയാവണം. ആകാശവാണിയിലൂടെ ഒഴുകി വന്ന ഗാന
നിര്‍ഝരി ശ്രോതാക്കളില്‍ അനുഭൂതികളുടെ ആയിരം പാരിജാതങ്ങള്‍ വിടര്‍ത്തി. പ്രഭാത പ്രദോഷങ്ങള്‍ക്കിടയിലെ ഉണര്‍വ്വിന്റെ വേളകളാകമാനം അവ സംഗീത സാന്ദ്രമാക്കി. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്‌ മനസ്സിനെ തൊട്ടുണര്‍ത്തുന്ന പ്രിയ ഗാനങ്ങള്‍ ! അതെ, ആകസ്മിക സൗന്‌ദര്യം തന്നെയായിരുന്നു റേഡിയോ ഗാനങ്ങളുടെ മുഖമുദ്ര. മഞ്ഞളി പൂനിലാവ്‌ മഞ്ഞളരച്ചു നീരാടിയ ഒരു വെളുത്ത പക്ഷത്ത്‌, അവിചാരിതമായി അതെ ഗാനം റേഡിയോവിലൂടെ ഒഴുകിയെത്തിയപ്പോള്‍ കാലവും കലയും വേര്‍തിരിച്ചറിയാനാവാതെ കേവല പ്രാണന്‍ പകച്ചു.ഇമ്പമാര്‍ന്ന ശബ്ദങ്ങള്‍ കൊണ്ടു മാത്രം ജീവിതത്തിന്റെ താപവും കോപവും ആമോദവുമെല്ലാം പൊലിപ്പിച്ചു കാട്ടിയ റേഡിയോ നാടകങ്ങള്‍ എങ്ങനെ മറക്കാനാണ്‌. നാടകവാരങ്ങള്‍ക്ക്‌ നന്ദി! ( ആ മധുരശബ്ദങ്ങള്‍ക്കുടമകള്‍ സുന്ദരികളും സുന്ദരന്മാരും തന്നെയായിരിക്കണം). നാടകങ്ങള്‍ക്ക്‌ പുറമെ യുവവാണി, വയലും വീടും, പലരും പലതും, കമ്പൊള നിലവാരം തുടങ്ങിയ പ്രക്ഷേപണ കലാ വൈവിധ്യത്തിലൂടെ സമസ്ത ജീവിതത്തിന്റെ പരിഛേദമായതും അതേ ശബ്ദ സുഭഗങ്ങള്‍ തന്നെ!പ്രക്ഷേപണം സംപ്രേഷണത്തിന്‌ വഴി മാറി കൊടുത്തത്‌ വളരെ പെട്ടെന്നു തന്നെയായിരുന്നു. റേഡിയോ ദൈനംദിന ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി തഴയപ്പെട്ടു. സ്വീകരണമുറിയിലെ പൊങ്ങച്ച ഷോക്കേസുകളിലെ ഗ്രാമഫോണിന്റെയോ എന്തിന്‌, മുറുക്കാന്‍ ചെല്ലത്തിന്റെ പോലും വിശിഷ്ട സ്ഥാനം ലഭിക്കാതെ തന്നെ! ( ദൃശ്യ ചാരുതയുടെ അനന്ദസാധ്യതയുമായി വന്ന പിന്‍മുറക്കാരന്‌ പക്ഷെ വിഡ്ഢിപ്പെട്ടി എന്ന ആക്ഷേപത്തിനര്‍ഹനാവാനേ കഴിഞ്ഞുള്ളു).ഈയിടെ ഒരു രാവു മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാര്‍ യാത്രക്കിടയില്‍ സുഹൃത്തുക്കളിലാരോ F.M റേഡിയോ ട്യൂണ്‍ ചെയ്തത്‌ യാദൃഛികമായിരുന്നു.( ആ യാത്ര ഒരു സുഹൃത്തിന്റെ പ്രണയസാക്ഷാത്‌കാരത്തില്‍ പങ്കു ചേരാനുമായിരുന്നു). രാത്രിയായതു കൊണ്ടാവാം, നിലാവിനെ കുറിച്ച്‌ മാത്രമുള്ള സൗമരസ്യം തുളുമ്പുന്ന ഭാവഗാനങ്ങള്‍! ആകസ്മിക സൗന്ദര്യം പൂത്തുലയുകയായിരുന്നു, വീണ്ടും! വിജന പഥങ്ങളിലെ ഇരുളില്‍ പൊടുന്നനെ നിലാവുദിച്ചതും, അത്‌ യാത്രയിലുടനീളം സഞ്ചാരികളെ അനുഗമിച്ചതും സ്വപ്നസമാനമായ അനുഭവം തന്നെയായിരുന്നു. അല്ലെങ്കില്‍ വെഗതയുടെയും വിസ്‌മൃതിയുടെയും അഭിനവലൊകത്ത്‌, ഞാനിവിടെ തന്നെയുണ്ട്‌ എന്ന മട്ടില്‍ പ്രക്ഷേപണി നടത്തിയ കുറ്റപ്പെടുത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍!

8 comments:

ശ്രീ said...

റേഡിയൊയെക്കുറിച്ചുള്ള ലേഖനം നന്നായി.
:)

മൂര്‍ത്തി said...

നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ...

കൃഷ്‌ | krish said...

ഭൂതകാലത്തെ റേഡിയൊ വാണികളിലേക്ക് ഓര്‍മ്മകള്‍ എത്തിച്ചതിന് നന്ദി. പക്ഷേ ഇന്നത്തെ കാലത്തും റേഡിയോക്ക് പ്രസക്തിയുണ്ട്, പ്രത്യേകിച്ചും യുവാക്കളുടെ ഇടയില്‍ FM ട്രാന്‍സ്മിഷന്‍ പ്രചാരത്തിലായതിനുശേഷം. ശ്രീലങ്കയില്‍നിന്നുമുള്ള മലയാളം പ്രക്ഷേപണവും വിസ്മരിക്കാന്‍ പറ്റില്ല. ഉത്തരേന്ത്യയില്‍ വന്നതിനുശേഷം റേഡിയോയില്‍ ആകെ മലയാളം കേള്‍ക്കാന്‍ പറ്റുന്നത് ശ്രീലങ്കയില്‍ നിന്നുമുള്ള മലയാളം പാട്ടുകളാണ്, പിന്നെ ഡെല്‍ഹിയില്‍ നിന്നുള്ള 10 മിനുട്ട് മലയാളം വാര്‍ത്തകളും. ഇന്നിപ്പോള്‍ ഇതാരും ട്യൂണ്‍ ചെയ്തുപോലും നോക്കുന്നില്ല.

സഹയാത്രികന്‍ said...

നന്നായി... ഈ ഓര്‍മ്മക്കുറിപ്പുകള്‍

ഇവിടെ ഇപ്പോഴും റേഡിയോ പ്രചാരത്തിലുണ്ട്... ഒരുപാടാളുകള്‍ അത് ഉപയോഗിക്കുന്നുമുണ്ട്... പ്രത്യേകിച്ചും ഡ്രൈവ് ചെയ്യുമ്പോള്‍...
:)

കരീം മാഷ്‌ said...

നാളുകള്‍ നീണ്ടു നില്‍ക്കുന്ന റേഡിയോ നാടകോത്സവവും. രാത്രിയിലെ ചലചിത്രഗാന പ്രക്ഷേപാണവും കൌതുകവാര്‍ത്തകളും
ഹായ്
നൊസ്റ്റാള്‍ജിയ....!

ഏ.ആര്‍. നജീം said...

യദി വാര്‍‌ത്തഹ :
നല്ല വിഷയം..

Anonymous said...

നല്ല ഒരു ലേഖനം.

പണ്ട് സ്ക്കൂള്ളില്‍ പഠിക്കുന്ന സമയത്ത് ദിനചര്യ റേഡിയോ പരിപാടിക്കനുസരിച്ചായിരുന്നു.

ആ കാലത്തെക്കുറിച്ച് ഓര്‍മ്മ വന്നു.

വീണ്ടും ഒരു റേഡിയോ വാങ്ണം എന്ന് തോന്നുന്നു

Vinodam said...

Valarey nannayirikunnu sreekutta..
Enikku radio vil ettavum orma ulla chila paripaadikal..
1)Samskritham news..Samskritha vaarthaaha shrooyanthaam..baladevananda saagaraha.
2) Praadeshika vaarthakal..vayikkunnathu ..gopan..
3) Chalachitra gaanangal..
4) Shabda rekha..
5) Quiz
6) Kouduka vaarthakal
7) Chennai vaanoli nilayam
8) Kovai vaanoli nilayam
9) All India Radio...
10) Yaadon ke geeth
11) Bournvita Quiz
12) Chitra geeth..
13) Live commentary
14) makara vilakku braodcast..
15)Bhakthi gaanangal..

and many more..amazing times..i used to love radio..
Your blog certainly takes us to those nostalgic ages..fantastic pice or writing sree!