Sunday, August 3, 2008

വിവര്‍ത്തനം...

കാത്തിരുപ്പിന്റെ കടവത്ത്‌,
കാലമെത്രയോ കഴിഞ്ഞാണ്‌
പ്രണയം ഒരു വെറും കളി-
വാക്കെന്നു പറഞ്ഞ്‌ കളിത്തോഴിയുടെ
കടലാസ്‌ തോണിയടുത്തത്‌

നിതാന്ത സൗഹൃദം കൊണ്ടു
തന്നെയാവണം പിന്നില്‍
നിന്നാണ്‌ സ്നേഹിതന്‍
ആഴത്തില്‍ കത്തിയാഴ്ത്തിയതും

കലങ്ങിയൊരു പകല്‍
സന്ധ്യായി തുടങ്ങുമ്പോഴേക്കും
എത്ര വികലമായ്‌ എന്നെ
തന്നെ വിവര്‍ത്തനം ചെയ്തെന്ന
പൊരുള്‍ പൊള്ളലോടെ...

3 comments:

siva // ശിവ said...

എല്ലാ സ്നേഹിതരും ഇങ്ങനെയാവണമെന്നില്ല...

ശ്രീ said...

ശിവ പറഞ്ഞതിനോടു യോജിയ്ക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ജീവിതത്തിന്റെ നല്ല വശം.. അല്ലെ?